ജലന്ധര്‍ പീഡനം ; ബിഷപ്പിന്‍റെ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

169

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പിന്‍റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കാന്‍ പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 18 ന് മുമ്പേ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍ കമ്ബനികള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2014 മുതല്‍ 2016 വരെയുള്ള സമയത്ത് ബിഷപ്പ് അര്‍ധരാത്രിയടക്കം പല സമയങ്ങളില്‍ വിളിച്ച്‌ അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതു പരിശോധിക്കുന്നതിനാണ് മൊബൈല്‍ രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS