ഉത്തര്‍പ്രദേശില്‍ മൂന്ന് തടവുപുള്ളികള്‍ ജയില്‍ചാടി

227

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് തടവുപുള്ളികള്‍ ജയില്‍ചാടി. ഉത്തര്‍പ്രദേശിലെ മഥുരയിയിലെ ജയിലില്‍ നിന്നാണ് ഇവര്‍ ചാടിയത്. മൂന്നുപേരും രാത്രി രണ്ട് മണിയോടെയാണ് ജയില്‍ചാടിയതെന്ന് അധികൃതര്‍ പറഞ്ഞു. ജയില്‍ചാടിയത് സഞ്ജയ, ഷെരാ, ബലദേവ് എന്നിവരാണ. മതില്‍ചാടാന്‍ ഇവരുടെ കൂട്ടത്തില്‍ രാഹുല്‍ എന്ന തടവുപുള്ളിയും ശ്രമിച്ചിരുന്നു. എന്നാല്‍ മതില്‍ചാടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് വീണ് പരുക്കേറ്റു. പരുക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ ചാടിയ മറ്റ് പ്രതികളുടെ പദ്ധതികള്‍ എന്താണെന്നും എവിടേക്കാണ് അവര്‍ പോയത് തുടങ്ങിയ കാര്യങ്ങള്‍ രാഹുലിനോട് ചോദിച്ച്‌ മനസിലാക്കും എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.