ജയില്‍ ചാടിയ 17 പേരെ വെടിവച്ചു കൊന്നു

171

പോര്‍ട്ട് മോറെസ്ബി: സംഘം ചേര്‍ന്ന് ജയില്‍ ചാടിയ കുറ്റത്തിന് പാപുവ ന്യൂ ഗ്വിനിയയില്‍ 17 പേരെ പൊലീസ് വെടിവെച്ചു കൊന്നു. 80 ഓളം തടവുകാരാണ് ലായിലെ ബുയ്‌മോ ജയില്‍ നിന്ന് പുറത്തുചാടിയത്. പുറത്തു കടന്ന 17 പേരെ വാര്‍ഡന്‍മാര്‍ വെടിവെച്ചു കൊന്നു. മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. 57 പേര്‍ രക്ഷപ്പെട്ടതായാണ് സൂചന. ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷപ്പെട്ടവരാണ് ജയില്‍ ചാടിയവരില്‍ ഭൂരിഭാഗവും. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. വിചാരണ കാത്തിരിക്കുന്നവരും സായുധ കവര്‍ച്ച, മോഷണം തുടങ്ങിയ കൃത്യങ്ങളില്‍ പ്രതിയായവരും ഉള്‍പ്പെട്ടിട്ടണ്ട്. രക്ഷപ്പെട്ടവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 12 പേരെയാണ് കഴിഞ്ഞ വര്‍ഷം ഇതേ കുറ്റത്തിന് വെടി വച്ചു കൊന്നത്.

NO COMMENTS

LEAVE A REPLY