ശിക്ഷാ ഇളവിനുള്ള ജയില്‍ വകുപ്പിന്റെ പട്ടികയില്‍ വിവാദ കേസുകളിലെ പ്രതികള്‍

186

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ജയില്‍ വകുപ്പിന്റെ പട്ടികയില്‍ വിവാദ കേസുകളിലെ പ്രതികളുടെ പേരുകള്‍.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനൊന്ന് പ്രതികളുടെ പേരുകള്‍ പട്ടികയിലുണ്ട്. പ്രതികളായ കൊടി സുനി, കുഞ്ഞന്തന്‍, കെ സി രാമചന്ദ്രന്‍, രതീഷ്, സിജിത്ത്, റഫീഖ്, മനോജ് കുമാര്‍, അനൂപ്, കിര്‍മാണി മനോജ്, ഷിനോജ്, മുഹമ്മദ് ഷാഫി എന്നിവരുടെ പേരുകളാണുള്ളത്. കല്ലു വാതില്‍ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചനും ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ശിക്ഷ ഇളവിനുള്ള പട്ടികയിലുണ്ട്. നിഷാമിന് കാപ്പ ഒഴിവാക്കി നല്‍കിയെന്നും ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുണ്ടാനേതാവ് ഓം പ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
വിവരാവകാശരേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.