ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്

247

തിരുവനന്തപുരം: ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടത്. മാത്രമല്ല ഓഗസ്റ്റ് ഒന്നിന് ജേക്കബ് തോമസിനോട് നേരിട്ടോ, അഭിഭാഷകന്‍ മുഖേനെയോ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുവഴി സര്‍ക്കാരിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം.