പുതുവൈപ്പ് സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച്‌ ജേക്കബ് തോമസ്

183

തിരുവനന്തപുരം: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച്‌ ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ലെന്നും പോലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി സെന്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.