ജേക്കബ് തോമസിനും ദേര്‍വേശ് സാഹിബിനും രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍

169

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള പത്തുപേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. വിജിലന്‍സ് എഡിജിപി ഡോക്ടര്‍ ഷെയ്ഖ് ദര്‍വേശ് സാഹിബിന് വിശിഷ്‌ട സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു. ഡിവൈഎസ്‌പിമാരായ വി. അജിത്, പി.എ വര്‍ഗീസ്, ആര്‍ മഹേഷ്,എംഎസ്‌പി മലപ്പുറം ഡെപ്യൂട്ടി കമാന്‍ഡന്‍റ് കുരികേശ് മാത്യു, തിരുവനന്തപുരം സിറ്റി നോര്‍ത്ത് സബ്ഡിവിഷന്‍ ട്രാഫിക് എ.എസ്‌.പി ടി മോഹനന്‍ നായര്‍ തുടങ്ങിയവര്‍ക്കാണ് സ്തുത്യര്‍ഹ പൊലീസ് മെ‍ഡല്‍ ലഭിച്ചത്.