ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

186

കൊച്ചി• വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു ഹര്‍ജി. കേസ് അന്വേഷിക്കാമെന്ന നിലപാടാണു സിബിഐ സ്വീകരിച്ചത്. ഒരിക്കല്‍ പരിശോധിച്ചു തീര്‍പ്പാക്കിയ വിഷയം വീണ്ടും അന്വേഷിക്കാനുള്ള സിബിഐ നീക്കം സംശയകരമെന്നാണു സര്‍ക്കാര്‍ നിലപാട്. ഐജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്തു കൊല്ലത്ത സ്വകാര്യ മാനേജ്മെന്റ് കോളജിന്റെ ഡയറക്ടറായതിലെ ചട്ടലംഘനമാണു ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ജേക്കബ് തോമസിനെ പൂര്‍ണമായി പിന്തുണച്ച സര്‍ക്കാര്‍, ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനും മുന്‍േപ സിബിഐ അന്വേഷണത്തിനു തയാറായതു സംശയകരമെന്ന നിലപാടാണു കോടതിയില്‍ സ്വീകരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍നിന്നു പറ്റിയ ശമ്ബളം ജേക്കബ് തോമസ് തിരിച്ചടച്ചു. ഈ വിഷയം സര്‍ക്കാര്‍ പരിശോധിച്ചു തീര്‍പ്പാക്കിയതുമാണ്. വീണ്ടും അന്വേഷിക്കുന്നതില്‍ യുക്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ ജേക്കബ് തോമസിനെ ലക്ഷ്യമിട്ടു തന്നെയാണ് സിബിഐയുടെ നീക്കം. അന്വേഷണത്തിനു സിബിഐ സന്നദ്ധത അറിയിച്ചതിനു തൊട്ടുപിന്നാലെ സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസ് കത്തയച്ചത് ശരിയായില്ലെന്നു സിബിഐ കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരായ അന്വേഷണത്തിന്റെ അടിസ്ഥാനമാരാഞ്ഞ് ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്കയച്ച കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന ആരോപണവും സിബിഐ കോടതിയില്‍ ഉന്നയിച്ചിരുന്നു എജിക്ക് ഹര്‍ജിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്നത്തേക്കു മാറ്റിയത്.

NO COMMENTS

LEAVE A REPLY