വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഉപരോധം

253

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഉപരോധം. വൈസ്ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെയാണ് അര്‍ധരാത്രിയില്‍ വിദ്യാര്‍ഥികള്‍ ഉപരോധ സമരം നടത്തുന്നത്. വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്ന് നടപടികള്‍ ആവശ്യപ്പെട്ടാണ് സമരം.നടപടികള്‍ ഉണ്ടാകുമെന്ന് വൈസ്ചാന്‍സിലറിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്നാണ് വിദ്യാര്‍ഥി നേതാക്കള്‍ പറയുന്നത്.അതേസമയം വിവരം അറിഞ്ഞെത്തിയ പോലീസ് സര്‍വകലാശാലയ്ക്ക് പുറത്ത് നില്‍ക്കുകയാണ്. ഉദ്യോഗസ്ഥരെ പുറത്ത് പോകാന്‍ അനുവദിക്കണമെന്നുള്ള വൈസ്ചാന്‍സിലറിന്റെ അഭ്യര്‍ഥന വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞു. മണിക്കൂറുകളായി സര്‍വകലാശാല അധികൃതര്‍ക്ക് സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര ഇടത് വിദ്യാര്‍തി സംഘടനയായ ഐസയാണ് ഉപരോധ സമരത്തിന് പിന്നില്‍. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കാണാതായത്. ഇതേ തുടര്‍ന്ന് ഇടത്, വലത് വിദ്യാര്‍ഥിസംഘടനകള്‍ മൂന്നുദിവസമായി സമരത്തിലാണ്. നജീബ് അഹമ്മദിനെ ആരോ തട്ടിക്കൊണ്ട് പോയതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.

NO COMMENTS

LEAVE A REPLY