ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയ അഭയം നല്‍കിയത് കെ.എം മാണിയാണെന്ന് ജോസ്.കെ.മാണി .

61

കോട്ടയം: ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയ അഭയം നല്‍കിയത് കെ.എം മാണി യാണെന്നും എന്നാൽ ‌ കെ.എം മാണിയുടെ മരണത്തിന് ശേഷം അതിനെ തകര്‍ക്കാ നാണ് പി.ജെ ജോസഫ് ശ്രമിച്ചത് എന്നും ഏല്ലാവരെ യും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞി ല്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.

കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യു.ഡി.എഫ് എടുത്തതെന്നും കര്‍ഷക പെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികള്‍ വരെ നടപ്പാക്കി യു.ഡി.എഫിന് ജനകീയ മുഖം കൊടുത്തത് കെ.എം മാണിയും കേരള കോണ്‍ഗ്രസുമാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഒരു പദവിക്ക് വേണ്ടി 38 വര്‍ഷമായി ഒപ്പം നിന്ന, മുന്നണിക്ക് രൂപം കൊടുക്കാന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടി യെയാണ് പുറത്താക്കിയത്. ഈ തീരുമാനം യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദഹം പറഞ്ഞു.ഇതുവരെ പറഞ്ഞുകൊണ്ടി രുന്ന നുണകള്‍ പി.ജെ ജോസഫ് വീണ്ടും ആവര്‍ത്തിക്കുകയാണ്.

NO COMMENTS