തീരദേശ ഹൈവേ ; ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

137

തിരുവനന്തപുരം : തീരദേശ ഹൈവേ പദ്ധതി പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട്‌. പാത കടന്നുപോകുന്ന ഒമ്പത്‌ തീര ജില്ലയിലും ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു.

തിരുവനന്തപുരം, കോഴിക്കോട്‌, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ കല്ലിടൽ പുരോഗമിക്കുക യാണ്‌. മലപ്പുറത്തും കാസർകോട്ടും കല്ലിടൽ കരാറിന്‌ ടെൻഡറായി. സ്ഥലം ഏറ്റെടുക്കേണ്ട 24 റീച്ചിൽ മൂന്നിടത്ത്‌ കല്ലിടൽ പൂർത്തിയായി. 19 ഇടത്ത്‌ പുരോഗമിക്കുന്നു. രണ്ടിടത്ത്‌ കരാറുമായി. മലപ്പുറം പടിഞ്ഞാറേക്കര–-ഉണ്ണിയാൽ 15 കിലോമീറ്റർ റീച്ചിൽ നിർമാണപ്രവൃത്തികൾ പകുതി പൂർത്തിയായി.

49 റീച്ചിൽ 623.15 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ തീരദേശ ഹൈവേ പൂർത്തിയാകുക. ഇതിൽ 45 കിലോമീറ്റർ ദേശീയപാത 66ന്റെ ഭാഗമാണ്‌. 540.61 ഹെക്ടർ ഭൂമി ഏറ്റെടുക്കണം‌. ഒരുവശത്ത്‌ രണ്ടര മീറ്ററിൽ സൈക്കിൾ ട്രാക്കും ഏഴു മീറ്ററിൽ വാഹന പാത, നടപ്പാത, ബസ്‌ വേകൾ ഉൾപ്പെടെ 14 മുതൽ 15.6 മീറ്റർവരെ വീതിയിൽ സംയോജിത തീര വിശാല പാതയാണ്‌ യാഥാർഥ്യമാകുന്നത്‌.

NO COMMENTS