കാസറകോട് തളങ്കരയിൽ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം – ഡോക്ടർക്കെതിരെ പൊലിസ് കേസ്സെടുത്തു

26

കാസര്‍കോട്: .വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയ തളങ്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് ടെസ്റ്റ് ലാബ് നടത്തിപ്പുകാരൻ ഡോ. സഫ് വാനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു . ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷിന്റെ പരാതിയിലാണ് ലാബിനും നടത്തിപ്പുകാരനെതിരെ കേസെടുത്തത്.

സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ മൂന്നും നാലും ഇരട്ടി തുക ഈടാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി വന്നതെന്നും ഒരു തരത്തിലുമുള്ള അംഗീ കാരവും ലാബിനില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡോ സഫ് വാന്റെ ഡോക്ടറേറ്റും പരിശോധിക്കുമെന്നും പോലീസ് സൂചിപ്പിച്ചു.
മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ലാബില്‍ പരിശോധന നടത്തിയത്. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷണന്‍ നായര്‍ തുടർ അന്വേഷണം ഊര്‍ജിതമാക്കി
.

NO COMMENTS