സിറിയന്‍നഗരം വിടാന്‍ ഐ.എസ്സിന് അന്ത്യശാസനം

202

ദമാസ്‌കസ്: സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്ന് 48 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് സഖ്യസേന അന്ത്യശാസനം നല്‍കി. നഗരവാസികളെ ഐ.എസ്സിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഐ.എസ്സിന് നഗരംവിട്ടുപോകാനുള്ള അവസാന അവസരമാണിതെന്ന് മന്‍ബിജ് മിലിട്ടറി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
രണ്ടുദിവസംമുന്പ് മന്‍ബിജിന് സമീപം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്കുനേരേ നടത്തിയ വ്യോമാക്രമണത്തില്‍ 56 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

സാധാരണക്കാരെ മനുഷ്യമതിലാക്കിയാണ് ഐ.എസ്. ഇവിടെ പോരാടുന്നത്. നഗരത്തിന്റെ തെക്കന്‍ഭാഗങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ട്.

സിറിയന്‍സൈന്യത്തെ സഹായിക്കാന്‍ മേഖലയില്‍ സഖ്യസേനകള്‍ നിരന്തരം വ്യോമാക്രമണം തുടരുകയാണ്. ഇതിനെത്തുടര്‍ന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്കും സൈന്യം നിര്‍ദേശം നല്‍കി.

സഖ്യകക്ഷികളടെ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സഖ്യസേനാവക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY