ഉപ്പള ജംഗ്ഷനിൽ – ശാഫി സ്വബാഹി – ഇസ്ലാഹി പ്രഭാഷണം നടത്തുന്നു – വിഷയം – പ്രവാചക സ്നേഹം സ്വഹാബത്തിലൂടെ

312

മഞ്ചേശ്വരം : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻറെ ഭാഗമായി ഇന്ന് വൈകുന്നേരം 6 30 ന് (2019 നവംബർ 3 ഞായറാഴ്ച) ഉപ്പള ജംഗ്ഷനിൽ പ്രഭാഷകൻ ‘ ‘ശാഫി സ്വബാഹി’ ഇസ്ലാഹി പ്രഭാഷണം നടത്തുന്നു. വിഷയം – പ്രവാചക സ്നേഹം സ്വഹാബത്തിലൂടെ

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ടെന്നും അതായത് അല്ലാഹുവെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക് സഹജീവികളോട് വളരെ ദയാലുവും കരുണയുളളവനുമായിരുന്ന അദ്ദേഹ ത്തിന്റെ ഉല്‍കൃഷ്ട സ്വഭാവം ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി.

പ്രവാചകനോടുളള കടമകള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ ഒരു അനുഗ്രമാണ് അവര്‍ക്ക് മാതൃകയായി അവരില്‍ നിന്ന് തന്നെ ഒരു പ്രവാചകനെ അയച്ചുവെന്നത് അദ്ദേഹം സന്മാർഗത്തിന്റെ ഒട്ടനവധി പാഠങ്ങള്‍ പഠിപ്പിച്ചു. ആ മഹത്തായ അനുഗ്രഹത്തോട് നമുക്ക് പല കടമകളുമുണ്ട്.

മുഹമ്മദ് നബി (സ്വ) പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നും അദ്ദേഹത്തിലൂടെ ലോകം ശ്രവിച്ച ഇസ്ലാമിന്‍റെ
സന്ദേശം ദൈവിക സന്ദേശ ത്തിന്റെ അവസാന പതിപ്പാണെന്നും അംഗീകരിക്കുക.

ദൈവദൂതനെന്ന നിലയില്‍ പൂര്‍ണമായി അദ്ദേഹത്തെ പിന്‍പറ്റുകയും അവിടുന്ന് അറിയിച്ച സംഗതികളൊക്കെ സത്യപെടുത്തി അംഗീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യ ബോധത്തോടെ മുഴുവൻ ജനങ്ങൾക്കൂം നന്മ പകരുക എന്ന സദുദ്ദേശത്തോടെയാണ്‌ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് വിസ്ഡം ഗ്ലോബൽ ഓർഗനൈസേഷൻ അഭിപ്രായപ്പെടുന്നു.

NO COMMENTS