ഐ എസ് എല്‍ ; നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം

236

ഗുവാഹത്തി : നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയില്‍ വെസ് ബ്രൗണിന്റെ മികച്ച ഹെഡര്‍ ആണ് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് നിരവധി അവസരങ്ങള്‍ സൃഷ്ട്ടിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ പോസ്റ്റില്‍ പോള്‍ റഹുബ്കയുടെ രക്ഷപെടുത്തല്‍ ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. തുടര്‍ന്ന് ഒരു സെല്‍ഫ് ഗോളില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കഷ്ട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. ജാക്കിചന്ദിന്റെ ക്രോസ്സ് രക്ഷപെടുത്താന്‍ ശ്രമിച്ച നിര്‍മലിന്റെ ശ്രമം സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് പോവുകയും വളരെ മനോഹരമായി നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ആരാധകരുടെ കാത്തിരിപ്പിനു അവസാനമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പിറന്നു. ജാക്കിചന്ദിന്റെ കോര്‍ണറില്‍ നിന്ന് വെസ് ബ്രൗണ്‍ ആണ് ഗോള്‍ നേടിയത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബ്രൗണ്‍ ഒരു ബുള്ളറ്റ് ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍ കീപ്പര്‍ രഹനേഷിനെ മറികടക്കുകയായിരുന്നു. തുടര്‍ന്ന് ഡിഡീകയുടെ മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പോയതും കേരള ബ്ലാസ്റ്റേഴ്സിന് തുണയായി. രണ്ടാം പകുതിയിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. പക്ഷെ പോള്‍ റഹുബ്കയുടെ രക്ഷപെടുത്തലുകള്‍ കേരള ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. 72ആം മിനുട്ടില്‍ റാള്‍ട്ടെയുടെ മികച്ചൊരു ശ്രമം ഗോള്‍ കീപ്പര്‍ റഹുബ്കയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. തുടര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ ഗുഡ്ജോണിനു മികച്ചൊരു അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ താരത്തിനായില്ല. ആദ്യത്തെ ശ്രമം താരം പുറത്തടിച്ചു കളഞ്ഞപ്പോള്‍ രണ്ടാമത്തെ അവസരം നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. ജയത്തോടെ 16 മത്സരങ്ങളില്‍ 24 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

NO COMMENTS