ഇറാക്കില്‍ ഐഎസ് ഭീകരാക്രമണം ; 50 പേര്‍ കൊല്ലപ്പെട്ടു

172

നസിറിയ : ഇറാക്കില്‍ ഐഎസ് ഭീകരാക്രമണം. ഐഎസ് ഭീകരര്‍ പോലീസ് ചെക്പോയിന്റിനും റെസ്റ്റോറന്റിനും നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ദി ഖര്‍ പ്രവിശ്യയിലെ നസിറിയയില്‍ പോലീസ് ചെക്പോയിന്റിനു നേരെയായിരുന്നു ആക്രമണം. ആദ്യം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ആണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ചെക്പോയിന്റിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിനുള്ളില്‍ മറ്റൊരു ഭീകരന്‍ പൊട്ടിത്തെറിച്ചു. ഈ സമയം നാലു ഭീകരര്‍ ചെക്പോയിന്റിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.