ഇറാക്കില്‍ സൈന്യം 11 ഐഎസ് ഭീകരരെ വധിച്ചു

198

ബാഗ്ദാദ്: ഇറാക്കിലെ അന്‍ബര്‍ പ്രവിശ്യയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 11 ഐഎസ് ഭീകരരെ സൈന്യം വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള റാവ, അനാ എന്നീ നഗരങ്ങള്‍ക്ക് സമീപമുള്ള ഐഎസ് താവളങ്ങള്‍ ആക്രമിച്ച ശേഷം ഭീകരരെ വധിക്കുകയായിരുന്നു. ഇറാക്കി സേനയും സുന്നി പോരാളികളും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രണ്ടു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരെ ജീവനോടെ സേന പിടികൂടുകയും ചെയ്തിട്ടുണ്ട്.