ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി

266

ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. ഇറാഖ്-സിറിയ അതിര്‍ത്തിയുടെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.2014 മുതല്‍ ഐഎസ് ഇറാഖിലും സിറിയയിലുമായി വിവിധ പ്രവിശ്യകള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുകയായിരുന്നു. നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറാഖ് സൈന്യം ഈ വര്‍ഷം ജൂലൈയില്‍ മൊസൂളും സിറിയന്‍ സൈന്യം കഴിഞ്ഞ മസാം റാഖയും പിടിച്ചെടുത്തിരുന്നു. ഐഎസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങള്‍ അവസാനിപ്പിച്ചെങ്കിലും അവരുടെ ആശയങ്ങളോടുള്ള പോരാട്ടം തുടരുമെന്ന് അബാദി പറഞ്ഞു.

NO COMMENTS