ഐ​പി​എ​ല്‍ : ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെതിരെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സിന് ജയം

375

കോ​ൽ​ക്ക​ത്ത : റോ​ബി​ൻ ഉ​ത്ത​പ്പ​യും ഗൗ​തം ഗം​ഭീ​റും ഒ​രി​ക്ക​ൽ​ക്കൂ​ടി നൈ​റ്റ് റൈ​ഡേ​ഴ്സി​ന് ര​ക്ഷ​ക​രാ​യി, ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​ന് ഏ​ഴു വി​ക്ക​റ്റ് തോ​ൽ​വി. ഉ​ത്ത​പ്പ​യു​ടേ​ത​ട​ക്കം നി​ർ​ണാ​യ​ക ക്യാ​ച്ചു​ക​ൾ കൈ​വി​ട്ട് ഡ​ൽ​ഹി തോ​ൽ​വി ഇ​ര​ന്നു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ കോ​ൽ​ക്ക​ത്ത ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. സ്കോ​ർ: ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്- 160/6(20). കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്- 161/3(16.2). മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ൽ ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 161 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കോ​ൽ​ക്ക​ത്ത 16.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ഗം​ഭീ​ർ 52 പ​ന്തി​ൽ​നി​ന്ന് 71 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന​പ്പോ​ൾ ഉ​ത്ത​പ്പ 33 പ​ന്തി​ൽ 59 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 108 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും ഗം​ഭീ​ർ-​ഉ​ത്ത​പ്പ സ​ഖ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യി​രു​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് ക​രു​ണ്‍ നാ​യ​രെ(16) തു​ട​ക്ക​ത്തി​ൽ ന​ഷ്ട​മാ​യെ​ങ്കി​ലും പി​ന്നീ​ട് ഒ​ത്തു​ചേ​ർ​ന്ന സ​ഞ്ജു​വും ശ്രേ​യ​സ് അ​യ്യ​രും ഡ​ൽ​ഹി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു ന​യി​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ചു. സ​ഞ്ജു 38 പ​ന്തി​ൽ 60 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ശ്രേ​യ​സ് 34 പ​ന്തി​ൽ 47 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 75 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു​ഘ​ട്ട​ത്തി​ൽ 131/2 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഡ​ൽ​ഹി, ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി. പേ​സ​ർ ന​ഥാ​ൻ കോ​ൾ​ട്ട​ർ​നൈ​ലി​ന്‍റെ പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ പ​ത​റി​യ​തോ​ടെ സ്കോ​ർ 160ൽ ​ഒ​തു​ങ്ങി. കോ​ൾ​ട്ട​ർ​നൈ​ൽ മൂ​ന്നു വി​ക്ക​റ്റ് നേ​ടി.

NO COMMENTS

LEAVE A REPLY