ചെന്നൈ സുപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ മാറ്റി

290

ചെന്നൈ : കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഐ പി എല്ലില്‍ ചെന്നൈ സുപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ മാറ്റി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു വേദിയില്‍ നടത്തുക. കഴിഞ്ഞ ദിവസം സ്‌റ്റേഡിയത്തിന്റെ അകത്തും പുറത്തും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ വേദി ഉടന്‍ പ്രഖ്യാപിക്കും.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആറ് മത്സരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടത്. ഇവയാണ് മറ്റു വേദിയില്‍ സംഘടിപ്പിക്കുക.

NO COMMENTS