കേരളത്തിലെ നിക്ഷേപ സാധ്യത: സ്വിസ് സി. ഇ. ഒമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

118

കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിറ്റ്‌സർലൻഡിലെ സി. ഇ. ഒമാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ സിബി ജോർജാണ് കൂടിക്കാഴ്ച ഒരുക്കിയത്. ചീഫ് സെക്രട്ടറി ടോംജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ എന്നിവർ സംബന്ധിച്ചു.

ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പുന:ചംക്രമണ സംവിധാനം മുഖ്യമന്ത്രി സന്ദർശിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം നേരിട്ടു കണ്ടു.

NO COMMENTS