ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ല​ഹ​രി വി​ല്‍​പ​ന ;യു​വാ​വ്​ അ​റ​സ്റ്റി​ല്‍.

270

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ രാ​ത്രി സി​ന്ത​റ്റി​ക്​ ല​ഹ​രി വി​ല്‍​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ത്തോ​ട്ടം സ്വ​ദേ​ശി മോ​ട്ടി മ​ഹ​ലി​ല്‍ റോ​ഷ​ന്‍ (22) ആ​ണ് 0.960 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അറസ്റ്റി​ലാ​യ​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ന​ഗ​ര​ത്തി​ലെ ട​ര്‍​ഫു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്ന റോ​ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. രാ​ത്രി ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന ട​ര്‍​ഫു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തി യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​മോ​സ് മാ​മ്മ​ന്റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന്​ നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി. ​പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്‌ട് ആ​ന്‍​ഡി നാ​ര്‍​കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സും ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ര്‍ എ.​എം. സി​ദ്ദീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്നി​യ​ങ്ക​ര പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

മാ​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ എം.​ഡി.​എം.​എ​യു​മാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ​ന്‍​സാ​ഫ് പി​ടി​കൂ​ടി​യി​രു​ന്നു.