ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ അഭിമുഖം

75

കാസറകോട് : ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് ജനുവരി 29 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, മാനേജ്‌മെന്റ് ട്രെയിനി, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഏജന്‍സി മെന്റര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികളിലാണ് ഒഴിവുകള്‍.

ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ബിസ്‌നസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ തസ്തികയിലേക്കും ബുരുദമുള്ളവര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനി,ഏജന്‍സി മെന്റര്‍ തസ്തികകളിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ബാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04994297470 ,9207155700

NO COMMENTS