ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് – കേരളത്തിൽ ജാഗ്രതാ നിര്‍ദ്ദേശം – ഡി ജി പി

146

തിരുവനന്തപുരം:ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ ശ്രീലങ്ക കടല്‍ മാര്‍ഗം വഴി മിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കി.

ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍ വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന ശക്തമാക്കും.

സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന മ്ബറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്ക വഴി 6 ലക്ഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 5 ശ്രീലങ്കന്‍ തമിഴ് വംശരും ഒരു പാകിസ്താന്‍ സ്വദേശിയും ഉള്‍പ്പെടെയുള്ള സംഘം കോയമ്ബത്തൂരില്‍ എത്തിയെന്നാണ് വിവരം.

ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാന്‍ ഭീകരരെ കശ്മീര്‍ വിന്യാസിക്കാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നതായും നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഭീകരര്‍ എത്തുകയെന്നും സൂചനയുണ്ട്. 1500ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് കോയമ്ബത്തൂരില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്.

NO COMMENTS