‘ഉണര്‍ന്നിരിക്കുന്നു ചാലക്കുടിക്ക് വേണ്ടി’ ;1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിന് ചെയ്തിട്ടുണ്ട് ; ഇന്നസെന്റ്

198

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിന് വേണ്ടി 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിന് ചെയ്തിട്ടുണ്ടെന്നും ചെയ്ത വികസന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്നസെന്റ് രണ്ടാം തവണയും മത്സരത്തിനിറങ്ങുന്നത്. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിന് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആദ്യം മത്സരിക്കുന്നില്ല എന്ന പ്രഖ്യാപിച്ച ഇന്നസെന്റ് പിന്നീട് തന്റെ നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചതെങ്കില്‍ ഇപ്പോള്‍ സി.പി.എം പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സജീവമായി മത്സരരംഗത്തേക്ക് ഇറങ്ങിയിക്കുകയാണ് ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളുടെ പ്രചാരണ ആയുധമായി സ്ഥാനാര്‍ത്ഥികള്‍ പ്രധാനമായും ഉപയോഗിക്കുന്നത് സോഷ്യല്‍ മീഡിയയാണ്.

NO COMMENTS