ഇന്‍ഫോസ്സില്‍ ശമ്പള പരിഷ്കരണം ജൂലൈ വരെ നീട്ടി

271

ബെംഗളൂരു: സീനിയർ ജീവനക്കാർക്കുള്ള ശമ്പളം വർധിപ്പിക്കുന്നത് ഇൻഫോസിസ് ജൂലായ് മാസം വരെ നീട്ടിവെക്കുന്നു. ജീവനക്കാരെ കുറയ്ക്കുന്നുവെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് ഈ അറിയിപ്പ്. ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കമ്പനി ആലോചിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി. പ്രവീൺ റാവു ഇ-മെയിൽ സന്ദേശത്തിലൂടെ വ്യക്തമാക്കി.എട്ടുവർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരുടെ ശമ്പള പരിഷ്കരണമാകും ജൂലായിക്കു ശേഷം നടപ്പിലാക്കുകയെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY