ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന അതിജീവനം 2019 ഡോക്യുമെന്ററി ഫെസ്റ്റ് വെള്ളിയാഴ്‌ച

322

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പബ്ലിക്ക് ലൈബ്രറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി, മെട്രോ ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അതിജീവനം 2019 ഡോക്യുമെന്ററി ഫെസ്റ്റിന് വെള്ളിയാഴ്‌ച തുടക്കമാകും.

ഡോക്യുമെന്ററി ഫെസ്റ്റിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന്‌ എറണാകുളം പബ്ലിക്ക് ലൈബ്രറിയില്‍ പ്രൊഫ. എം കെ സാനു മാസ്റ്റര്‍ നിര്‍വഹിക്കും. പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എസ്. രമേശന്‍ അധ്യക്ഷത വഹിക്കും. എറണാകുളം പബ്ലിക്ക് ലൈബ്രറിയും ദര്‍ബാര്‍ ഹാള്‍ മൈതാനവുമാണ് പ്രധാന വേദികള്‍. മൊബൈല്‍ വീഡിയോ വാളിലും വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനമുണ്ടാകും.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് തയാറാക്കിയ 16 ഡോക്യുമെന്ററി ചിത്രങ്ങളാണ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ 28 വരെ എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പബ്ലിക് ലൈബ്രറിയില്‍ മധുപാല്‍ സംവിധാനം ചെയ്ത പ്രൊഫ. എം.കെ. സാനു -മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ എന്ന ഡോക്യുമെന്ററി 22 ന് വൈകിട്ട് 5.30 ന് പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് പ്രളയശേഷം ഹൃദയപക്ഷം, വൈലോപ്പിള്ളി ഒരു കാവ്യ ജീവിതം, വള്ളത്തോള്‍ മഹാകവി എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. 23 ന് വൈകിട്ട് 4 ന് ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികള്‍ തുടര്‍ന്ന് പ്രേംജി-ഏകലോചന ജന്മം, അഴീക്കോട് മാഷ്, പൊന്‍കുന്നം വര്‍ക്കി എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

24 ന് വൈകിട്ട് നാലിന് പി. പദ്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍, രാമു കാര്യാട്ട് സ്വപ്‌നവും സിനിമയും, ദേവനായകന്‍ പ്രേം നസീര്‍, സി.വി. രാമന്‍പിളള വാക്കിന്റെ രാജശില്‍പ്പി എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. 25 ന് വൈകിട്ട് നാലിന് രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍ തുടര്‍ന്ന് കഥാകഥനത്തിന്റെ രാജശില്‍പ്പി വി. സാംബശിവന്‍, കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, എന്‍.പി. മുഹമ്മദ് എന്നീ ഡോക്യുമെന്റികള്‍ പ്രദര്‍ശിപ്പിക്കും.

ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് 22 ന് വൈകിട്ട് 7 ന് രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍ തുടര്‍ന്ന് കഥാകഥനത്തിന്റെ രാജശില്‍പ്പി വി. സാംബശിവന്‍, കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, എന്‍.പി. മുഹമ്മദ് എന്നീ ഡോക്യുമെന്ററികളും 23 ന് രാത്രി 9 ന് പ്രേംജി ഏകലോചനജന്മം 24 ന് 7.00 ന് പി. പദ്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വന്‍, രാമു കാര്യാട്ട് സ്വപ്നവും സിനിമയും, ദേവനായകന്‍ പ്രേം നസീര്‍ , സി.വി. രാമന്‍പിള്ള വാക്കിന്റെ രാജശില്‍പ്പി എന്നീ ഡോക്യുമെന്ററികളും 25 ന് 7 ന് ക്ഷേത്രപ്രവേശനവിളംബരം സമരവിജയവീഥികള്‍, പ്രേംജി ഏകലോചനജന്മം, അഴീക്കോട് മാഷ്, പൊന്‍കുന്നം വര്‍ക്കി 26 ന് വൈകിട്ട് പ്രൊഫ എം.കെ. സാനു മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍, പ്രളയശേഷം ഹൃദയപക്ഷം, വൈലോപ്പിള്ളി ഒരു കാവ്യജീവിതം, വള്ളത്തോള്‍ മഹാകവി എന്നീ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.

വേങ്ങൂര്‍ പബ്ലിക് ലൈബ്രറി, വി.എന്‍. കേശവപിള്ള സ്മാരക വായനശാല വളയന്‍ചിറങ്ങര, ചങ്ങമ്ബുഴ പാര്‍ക്ക്, കൊമ്ബനാട് വായനശാല, പിറവം ബിപിസി കോളേജ്, തൃക്കാക്കര കെ.എം.എം കോളേജ് ഇംഗ്ലീഷ് വിഭാഗം, ഡിപോള്‍ കോളേജ് അങ്കമാലി തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ ഡോക്യുമെന്ററി ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.

NO COMMENTS