ഇന്ത്യന്‍ ഫുട്‌ബോള്‍താരം ഐ .എം.വിജയന് പദ്മശ്രീ പുരസ്‌കാരത്തിന് ശുപാര്‍ശ

0
65

തിരുവനന്തപുരം: എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ആണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ .എം. വിജയനെ പദ്മശ്രീ പുരസ്‌കാരത്തിനായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തകാര്യം ഔദ്യോഗികമായി അറിയിച്ചത്.

2003ല്‍ അര്‍ജുന അവാര്‍ഡ് ജേതാവാണ് വിജയന്‍. ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശുപാര്‍ശ. ഇന്ത്യന്‍ ദേശീയ ടീമിനായി 79 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഐ. എം വിജയന്‍ 40 ഗോളുകള്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2000 മുതല്‍ 2004 വരെ ഇന്ത്യയുടെ ക്യാപ്ടനുമായിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ മികച്ച താരമായിരുന്നു..