ഡോക്ലാമിലെ ഗ്രാമവാസികളോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടു

186

ന്യൂഡല്‍ഹി: ഡോക്ലാമിലെ ഗ്രാമവാസികളോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടു. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോടാണ് അടിയന്തിരമായി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് രണ്ട് മാസമായി സംഘര്‍ഷഭീതി നിലനില്‍ക്കുന്നത്.മുന്‍കരുതലിന്റെ ഭാഗമായാണ് ജനങ്ങളോട് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതെന്നും ഒരു സൈനിക നടപടിക്കുള്ള അടിയന്തിര സാഹചര്യങ്ങളില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ മുഖപത്രങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.
ഇന്ത്യയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം യുദ്ധമായി പരിണമിക്കാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക മാധ്യമം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ പ്രസിദ്ധീകരിച്ചതില്‍ ഏറ്റവും രൂക്ഷമായ ഭാഷയിലായിലുള്ള മുഖപ്രസംഗത്തിലാണ് ചൈനീസ് ഡെയ്ലിയുടെ മുന്നിറിയിപ്പ്

NO COMMENTS