ഇന്ത്യന്‍ സൈനികരുടെ യൂണിഫോം ഖാദിയാക്കുന്നു

179

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ യൂണിഫോം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യൂണിഫോം ഖാദിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സൈനികരുടെ യൂണിഫോമിന്റെ പ്രത്യേകതകളും, അതിനുവേണ്ട മാതൃകകളും ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് (കെ.വി.ഐ.സി) അയച്ചു നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ എഴുതി തയ്യാറാക്കിയ മറുപടിയില്‍ ലോക്സഭയില്‍ അറിയിച്ചു. ഖാദി വകുപ്പാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നത്.