പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി

219

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ പാരമിലിട്ടറി ട്രൂപ്പ് നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേന്ദ്ര അഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹീറാണ് ഇക്കാര്യം അറിയിച്ചത്.മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കിയതിനിടയിലാണ് സൈന്യം വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയത്.അതേസമയം എല്ലാവരും കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും സൈന്യത്തെ സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും അഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY