അഞ്ച് മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ തയ്യാറായി നില്‍ക്കണന്ന് വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കി

191

ജമ്മുകശ്മീര്‍ : ഇന്ത്യ അതിര്‍ത്തി കടന്നുചെന്ന് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ തിരിച്ചടി നടത്തിയേക്കും എന്നത് മുന്നില്‍ക്കണ്ട് അതിര്‍ത്തിയില്‍ ഉടനീളം സൈന്യം അതീവ ജാഗ്രതയില്‍. ഇന്ത്യ അതിര്‍ത്തി കടന്നിട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചടിക്കുമായിരുന്നെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇനി ഒരു ആക്രമണം നടത്തിയാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, പാക് സര്‍ക്കാറിന് കാര്യമായ നിയന്ത്രണമില്ലാത്ത പാക് കരസേന, ഇവയോട് എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങിയിട്ടുണ്ട്.നിര്‍ദ്ദേശം ലഭിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ തയ്യാറായി നില്‍ക്കണന്ന് നിര്‍ദ്ദേശം വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് പാകിസ്ഥാന്‍ ഐക്യരാഷ്ര്ടസഭ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സാധാരണയായി പാകിസ്ഥാന് പിന്തുണ നല്‍കാറുള്ള ചൈനയും ഇത്തവണ കാര്യമായ പിന്തുണ നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് ചൈനയുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY