ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ജയം

207

ധര്‍മശാല: ധര്‍മശാല: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു ജയം. ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോര്‍: ന്യൂസീലന്‍ഡ്- 190/10 (43.5 ഓവര്‍); ഇന്ത്യ- 194/4 (33,1 ഓവര്‍). താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. 34 പന്തില്‍ രണ്ട് സിക്സും നാല് ബൗണ്ടറിയുമടക്കം 33 റണ്‍സെടുത്ത രഹാനെ ആക്രമിച്ചു കളിച്ചപ്പോള്‍ 26 പന്തില്‍ 14 റണ്‍സെടുത്ത രോഹിത് സൂക്ഷ്മതയോടെ ബാറ്റുവീശി.

എന്നാല്‍ പത്താം ഓവറില്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ നീഷാമിന്റെ പന്തില്‍ കീപ്പര്‍ റോഞ്ചിക്ക് ക്യാച്ച്‌ നല്‍കി രഹാനെയും മടങ്ങി. (സ്കോര്‍: 62/2) പിന്നീട് കോലിയും മനീഷ് പാണ്ഡെയും ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും ഇരുപതാം ഓവറില്‍ പാണ്ഡെയ്ക്ക് (22 പന്തില്‍ 17) പിഴച്ചു. സോധിയുടെ പന്തില്‍ വില്ല്യംസണ് അനായാസ ക്യാച്ച്‌. (സ്കോര്‍: 102/3). തുടര്‍ന്നെത്തിയ നായകന്‍ ധോനി കോലിക്ക് പറ്റിയ കൂട്ടായി. സ്ട്രൈക്ക് കൈമാറിയും മോശം പന്തുകള്‍ ശിക്ഷിച്ചും മുന്നേറിയ സഖ്യം നാലാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. 24 പന്തില്‍ 21 റണ്‍സെടുത്ത ധോനിലെ ഗപ്ടില്‍ റണ്ണൗട്ടാക്കുകയായിരുന്നു. (സ്കോര്‍: 162/4).
പിന്നീട് കേദാര്‍ ജാദവിനെ (10 പന്തില്‍ 12) കൂട്ടുപിടിച്ച്‌ കോലി ടീമിനെ വിജയത്തിലെത്തിച്ചു. ഇടവേളകളില്‍ വീണ വിക്കറ്റുകള്‍ക്കിടയിലും സ്ഥൈര്യത്തോടെ ബാറ്റ് വീശിയ കോലി 81 പന്തില്‍ 85 റണ്‍സെടുത്തു. 9 ബൗണ്ടറികളും ഒരു സിക്സും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.

NO COMMENTS

LEAVE A REPLY