വിന്‍ഡീസിന് ഫോളോ ഓണ്‍

257

ആന്റിഗ്വ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ വെസ്റ്റിൻഡീസ് തകർന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ എട്ടിന് 566 (ഡിക്ല.) എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്‌സില്‍ 243 റൺസിന് പുറത്തായി.
ഫോളോ ഓണ്‍ കിട്ടി രണ്ടാം ഇന്നിങ്‌സ് ബാറ്റ് തുടങ്ങിയ വിന്‍ഡീസിന് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 21 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ക്രെയിഗ് ബ്രാത്‌വെയ്റ്റിനെ ഇഷാന്ത് ശര്‍മയാണ് ലെഗ് ബിഫോര്‍ വിക്കറ്റില്‍ കുടുക്കിയത്‌. 9 റണ്‍സുമായി ചന്ദ്രികയും 10 റണ്‍സുമായി ഡാറണ്‍ ബ്രാവോയുമാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി ഷമിയും ഉമേഷ് യാദവും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അമിത് മിശ്ര രണ്ടു വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ദിവസം എട്ടുവിക്കറ്റിന് 566 എന്ന നിലയിൽ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ഏഴിന് 157 എന്ന നിലയിലായിരുന്ന വെസ്റ്റിൻഡീസ് എട്ടാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്ത് ഇന്നിങ്‌സ് നീട്ടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. ജേസൺ ഹോൾഡറും ഷെയ്ൻ ഡോർവിച്ചും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വെസ്റ്റിൻഡീസിനുവേണ്ടി കൂടുതൽ റൺസ് സ്‌കോർ ചെയ്തത്.
ഓപ്പണർമരായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (74), ഡോർവിച്ച് (.57), ജേസൺ ഹോൾഡർ (38) എന്നിവർ മാത്രമേ വിൻഡീസ് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നുള്ളൂ.
രണ്ടാം ദിവസം 31 റൺസ് ചേർക്കുന്നതിനിടെ തന്നെ വിൻഡീസ് ഓപ്പണർ ചന്ദ്രികയുടെ വിക്കറ്റ് നഷ്ടമായിരുന്നു. കരുതലോടെ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർക്ക് സ്‌കോർ 68ൽ നിൽക്കെ, കാവൽ ബാറ്റ്‌സ്മാൻ ബിഷൂവിനെ നഷ്ടമായി. അമിത് മിശ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ സാഹ ബിഷൂവിനെ സ്റ്റമ്പു ചെയ്തു.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്ഷമാപൂർവം ബാറ്റേന്തിയ ബ്രാത്വെയ്റ്റ് ചായക്ക് തൊട്ടുമുമ്പ് മടങ്ങി. 218 പന്തിൽ ഏഴു ബൗണ്ടറിയടക്കം 74 റൺസെടുത്താണ് ഈ ഓപ്പണർ മടങ്ങിയത്. ബ്രാത്വെയ്റ്റ് മടങ്ങിയതോടെ വിൻഡീസ് പരുങ്ങലിലായി. എന്നാൽ എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ജേസൺ ഹോൾഡറും ഡോർവിച്ചും ചേർന്നത കൂട്ടുകെട്ട് അൽപ്പം പ്രതീക്ഷ പകർന്നു. അവസാന വിക്കറ്റിൽ ഡോർവിച്ചും ഗബ്രിയേലും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു.
സ്‌കോർബോർഡ്:
ഇന്ത്യ ഒന്നാമിന്നിങ്‌സ് 8ന് 566(ഡിക്ല.)
വെസ്റ്റിൻഡീസ് ഒന്നാമിന്നിങ്‌സ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ് നോട്ടൗട്ട് 46, ചന്ദ്രിക സി സാഹ ബി ഷമി 16, ബിഷൂ സ്റ്റംപ്ഡ് സാഹ ബി മിശ്ര 12, ഡാരൻ ബ്രാവോ സി സാഹ ബി ഷമി 11, സാമുവൽസ് സി സാഹ ബി ഷമി 1, ബ്ലാക്‌വുഡ് സി രഹാനെ ബി ഷമി 0, ചേസ് സി കോലി ബി യാദവ് 23, ഡോർവിച്ച്‌നോട്ടൗട്ട് 57, ഹോൾഡർ സി സാഹ ബി ഉമേഷ് 36, ബ്രാത്വെയ്റ്റ് ബി യാദവ് 0, ഗബ്രിയേൽ ബി മിശ്ര2, എക്‌സ്ട്രാസ് 11, ആകെ 90.2 ഓവറിൽ 243-ന്‌ പുറത്ത്‌.
വിക്കറ്റുവീഴ്ച: 13-0, 2-68, 3-90, 4-92, 5-92, 6-139, 7-144, 8-213, 9-213, 10-243. ബൗളിങ്: ഇഷാന്ത് ശർമ 20-7-44-0, ഉമേഷ് യാദവ് 18-8-41-4, മുഹമ്മദ് ഷമി 20-4-66-4, അശ്വിൻ 17-5-43-0, അമിത് മിശ്ര 15.2 -4-43-2.
വെസ്റ്റിന്‍ഡീസ് രണ്ടാമിന്നിങ്‌സ് : ക്രെയ്ഗ് ബ്രാത്വെയ്റ്റ് എല്‍.ബി ഇഷാന്ത് ശര്‍മ 2, ആര്‍.ചന്ദ്രിക നോട്ടൗട്ട് 9, ഡാറണ്‍ ബ്രാവോ നോട്ടൗട്ട് 10.

NO COMMENTS

LEAVE A REPLY