സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ-ഓസിസ് നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ചു.

146

മെല്‍ബണ്‍:സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ-ഓസിസ് നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മെല്‍ബണ്‍ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന കെ എല്‍ രാഹുലും ഉമേഷ് യാദവും കുല്‍ദീപ് യാദവും 13 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. അശ്വിന്‍ കളിക്കാതിരിക്കുകയാണെങ്കില്‍ കുല്‍ദീപ് യാദവോ കെ എല്‍ രാഹുലോ അന്തിമ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരിക്കേറ്റ ഇഷാന്ത് ശര്‍മ 13 അംഗ ടീമിലില്ല. പരിക്ക് ഭേദമാവാത്ത ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ 13 അംഗ ടീമിലുണ്ടെങ്കിലും നാളെ രാവിലെ മാത്രമെ അശ്വിന്റെ കാര്യത്തില്‍ അന്തിരമ തീരുമാനമെടുക്കൂ.

NO COMMENTS