ഖാദി തൊഴിലാളികളുടെ ഉൽസവബത്ത വർദ്ധിപ്പിച്ചു.

58

തിരുവനന്തപുരം : ഖാദി തൊഴിലാളികളുടെ ഉൽസവബത്ത 1500 രൂപയിൽ നിന്നും 1750 രൂപയാക്കി വർദ്ധിപ്പിച്ചതായി ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്ജ് അറിയിച്ചു. നാല് വർഷം മുമ്പ് 900 രൂപയായിരുന്നു ഉൽസവബത്ത. ഇതു കൂടാതെ കോവിഡ് മഹാമാരി ദുരിതാശ്വാസമായി ബോർഡിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഖാദിഗ്രാമവ്യവസായ യൂണിറ്റിലെയും തൊഴിലാളികൾക്ക് 250 രൂപ വീതം പ്രത്യേക അലവൻസും നൽകും.

NO COMMENTS