ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ റെയ്ഡ്

182

ബെംഗളൂരു: കുതിരക്കച്ചവട ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. റിസോര്‍ട്ടിന് പുറമെ എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡി.കെ. ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലും റിസോര്‍ട്ടിലെ മുറിയിലും റെയ്ഡ് നടക്കുന്നുണ്ട്. സിആര്‍പിഎഫ് അകമ്പടിയോടെയെത്തിയ 10 ഉദ്യോഗസ്ഥരാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തുന്നത്. രാമനഗര ബിഡദിയിലെ ഈഗിള്‍ ടണ്‍ റിസോര്‍ട്ടിലാണ് 42 ഗുജറാത്ത് എംഎല്‍എമാര്‍ താമസിക്കുന്നത്.