മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രോത്സാഹന സമ്മാനം

125

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെ/ അനുബന്ധത്തൊഴിലാളികളുടെ മക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ+ ഗ്രേഡ് ലഭിച്ചിട്ടുള്ള കുട്ടികൾക്ക് 5000 രൂപയും 9 എ+ ലഭിച്ചിട്ടുള്ളവർക്ക് 4000 രൂപയും, 8 എ+ ലഭിച്ചിട്ടുള്ളവർക്ക് 3000 രൂപയുമാണ് സമ്മാനം. പ്ലസ്ടുവിനും വി.എച്ച്.എസ്.ഇ. ക്കും എല്ലാ വിഷയത്തിലും എ+ ഗ്രേഡ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് 5000 രൂപ ലഭിക്കും.

ഗവൺമെന്റ് റീജിയണൽ ഫിഷറീസ്, ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷകളിൽ ഓരോ സ്‌കൂളിലും ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുള്ള മൂന്ന് വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകും. വിശദ വിവരങ്ങൾക്ക് മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ മേഖലാ ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷ ജൂലൈ 20 വൈകിട്ട് 4നകം നൽകണം.

NO COMMENTS