കേരളത്തിൽ ഇന്ന് 962 പേര്‍ക്ക് കോവിഡ് – സമ്പർക്കം – 801 – സമ്പർക്ക വിലക്ക് ലംഘിച്ചാൽ കർശന നടപടി

74

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 962 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.സമ്പർക്കത്തിലൂടെ രോഗം ബാധി ച്ചവർ 801. സമ്പർക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണമെന്നും. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കണം. നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഇവിടെ നിന്ന് കടന്നുകളയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തില്‍ ഉറവിടം അറിയാത്ത 40 രോഗികളാണുള്ളത്. ആകെ 506 ഹോട്ട് സ്‌പോട്ടുകള്‍. 815 പേര്‍ രോഗമുക്തര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള വിവരം : തിരുവനന്തപുരം 205 -കൊല്ലം 57 – പത്തനംതിട്ട 36 – ആലപ്പുഴ 101 – കോട്ടയം 35 – ഇടുക്കി 26 – എറണാകുളം 106 തൃശൂര്‍ 85 – പാലക്കാട് 59 – കോഴിക്കോട് 33 – വയനാട് 31 – മലപ്പുറം 85 – കണ്ണൂര്‍ 37 – കാസര്‍ഗോഡ് 66

റിപ്പാർട്ട് ചെയ്യപ്പെട്ട മരണങ്ങൾ

കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഇന്ന് രണ്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

1 . തിരുവനന്തപുരം പെരുമ്പ ഴുതൂര്‍ സ്വദേശി ക്ലീറ്റസ് 68,
2 . ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ 58 ആണ് മരിച്ചത്.

ഇന്ന് കോവിഡ് ബാധിച്ചവരില്‍ വിദേശത്ത് നിന്ന് വന്നവര്‍ 55 .
മറ്റ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 85 .
ആരോഗ്യപ്രവര്‍ത്തകര്‍ 15 .

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂർ 25, കാസര്‍കോട് 50.

പരിശോധിച്ച സാമ്പിളുകള്‍ – 19,343

24 മണിക്കൂറിനിടെ 19,343 സാമ്ബിളുകള്‍ പരിശോധിച്ചു എന്നും 1,45,234 പേര്‍ നിരീക്ഷണത്തിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

10,779 പേര്‍ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11484 പേര്‍ ചികിത്സയില്‍ ഉണ്ട്. ആകെ 4.29 ലക്ഷം സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തി ലെ 127233 സാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506. സമ്ബര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്.

കണ്ടെയിന്‍മെന്‍റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നു. ജില്ലാ പൊലീസ് മേധാവി മാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയിന്‍മെന്‍റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS