മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലാബിദീന് എപിജെ അബ്ദുൽ കലാം അവാർഡിന് പുറമെ ഇത്തവണത്തെ കർമ്മ രത്ന പുരസ്കാരവും ലഭിച്ചു.

840

തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളിൽ കാരുണ്യ ഹസ്തം ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന അവാർഡ് ദാന ചടങ്ങിലാണ് മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഉബൈസ് സൈനുലാബിദീന് കർമ്മ രത്ന പുരസ്കാരം ലഭിച്ചത്.മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് പക്വമായ പ്രവർത്തനശൈലിയോടെ ലക്ഷ്യബോധത്തോടെ പ്രവർത്തനമാരംഭിച്ചു കേരളത്തിനകത്തും പുറത്തും കഷ്ടതയിൽ കഴിയുന്നവരെ അന്വേഷിച്ചു കണ്ടെത്തി സഹായമെത്തിക്കുന്നയാളാണ് ഉബൈസ് സൈനുലാബിദീൻ എന്ന തിരുവനന്തപുരത്തുകാരൻ.

അതിഥി ദേവോ ഭവ (അഭയം തേടുന്നവരെ സംരക്ഷിക്കുക,)

കേരളീയർ രാജ്യത്ത് വഹിക്കേണ്ട പ്രധാന ദൗത്യത്തെക്കുറിച്ചും ദരിദ്രരെ സേവിക്കാൻ നമ്മുടെ രാജ്യത്തിന് കൂടുതൽ ആളുകൾ ആവശ്യമാണെന്നും നമ്മുടെ രാജ്യം അത്തരം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിതെന്നും സൈനുലാബിദീൻ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു . ഇത് വെറും വാക്കുകളല്ല, പ്രവർത്തിക്കേണ്ട സമയമാണിതെന്നും . ആഗോള സൂചികകളായ വിശപ്പ്, ശിശുമരണനിരക്ക് എന്നിവയേക്കാൾ താഴെയാണ് ഞങ്ങൾ എന്നും പറഞ്ഞു.എല്ലാ സിവിൽ സൊസൈറ്റി സംഘടനകളും ദാരിദ്ര്യ നിർമാർജനത്തിനും വേണ്ടി വേഗത്തിൽ കൈകോർക്കേണ്ട സമയമാണിതെന്നും അതിഥി ദേവോ ഭവ (അഭയം തേടുന്നവരെ സംരക്ഷിക്കുക,) എന്ന നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നതി നെക്കുറിച്ചും അതായത് മാനവ സേവ മാധവ സേവ – ദരിദ്രരെ സേവിക്കുകയെന്നത് ദൈവിക ആരാധനയാണ്,എന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , വി.എസ്. ശിവകുമാർ എം‌എൽ‌എ , അഡ്വ. വി.കെ. പ്രശാന്ത് എം‌ എൽ‌ എ തുടങ്ങിയവർ സംബന്ധിച്ചു.

എപിജെ അബ്ദുൽ കലാം അവാർഡ്മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ 88 ജന്മവാർഷിക ത്തോടനുബന്ധിച്ചു, ഇക്കഴിഞ്ഞ ഒക്ടോബർ 12 നു നടത്തിയ ഡോ .എപിജെ അബ്ദുൽ കലാം അവാർഡിനും ശ്രീ. ഉബൈസ് സൈനുലാബ്ദീൻ അർഹനായിരുന്നു . ന്യൂ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ദേശാഭിമാനി ചാരിറ്റബിൾ ട്രസ്റ്റിൽ ബ്രൈറ്റ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അവാർഡ്.സാങ്കേതികവിദ്യ, സാമൂഹിക ഐക്യം, വിദ്യാഭ്യാസം, വികസനം എന്നിവ പ്രോത്സാഹിപ്പിച്ചതിനും സ്വതന്ത്ര മനുഷ്യാവകാശ പ്രവത്തർനങ്ങളിലെ വൈധക്ത്യം, സമാധാനം കെട്ടിപ്പടുക്കുന്നതിലെ മികവ് എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്കും മഹാനായ എപിജെയുടെ പാതയിലൂടെ സഞ്ചരിക്കുന്ന വ്യക്തികളെ ബഹുമാനിച്ചതിനു മായിരുന്നു യു‌ എസ്‌ പി‌ എഫിന്റെ സ്ഥാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഉബൈസ് സൈനുലാബ്‌ദീന് അബ്ദുൽ കലാം അവാർഡിന് അർഹനായത്.

NO COMMENTS