ദീ​പ​ക് ച​ഹാ​റി​ന്‍റെ ബൗ​ളിം​ഗ് മി​ക​വി​ല്‍ ഇ​ന്ത്യ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ 146-ല്‍ ​ഒ​തു​ക്കി

232

പ്രൊ​വി​ഡ​ന്‍​സ്: ദീ​പ​ക് ച​ഹാ​റി​ന്‍റെ ബൗ​ളിം​ഗ് മി​ക​വി​ല്‍ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ 146-ല്‍ ​ഒ​തു​ക്കി. കീ​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡി​ന്‍റെ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​മാ​ണ് വി​ന്‍​ഡീ​സി​നു ത​ര​ക്കേ​ടി​ല്ലാ​ത്ത സ്കോ​ര്‍ ന​ല്‍​കി​യ​ത്. ദീ​പ​ക് ച​ഹാ​ര്‍ മൂ​ന്നോ​വ​റി​ല്‍ നാ​ലു റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ വി​ന്‍​ഡീ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. യു​വ​താ​രം രാ​ഹു​ല്‍ ച​ഹാ​ര്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ജ​ഡേ​ജ​ക്ക് പ​ക​ര​മാ​ണ് ച​ഹ​ര്‍ ഇ​റ​ങ്ങി​യ​ത്. രോ​ഹി​ത് ശ​ര്‍​മ​ക്ക് പ​ക​രം കെ.​എ​ല്‍. രാ​ഹു​ലും ഖ​ലീ​ല്‍ അ​ഹ​മ്മ​ദി​നു ദീ​പ​ക് ച​ഹാ​റും ടീ​മി​ലെ​ത്തി.

ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ക്യാ​പ്റ്റ​ന്‍റെ തീ​രു​മാ​നം അ​ക്ഷ​രം പ്ര​തി ശ​രി​വ​ച്ച ചാ​ഹ​ര്‍ 14 റ​ണ്‍​സി​നി​ടെ മൂ​ന്നു മു​ന്‍​നി​ര വി​ന്‍​ഡീ​സ് ബാ​റ്റ്സ്മാ​ന്‍​മാ​രെ മ​ട​ക്കി. ലെ​വി​സ് (10), ന​രേ​ന്‍ (2), ഹെ​റ്റ്മ​യ​ര്‍ (1) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മു​ന്‍​നി​ര​ക്കാ​രു​ടെ സ്കോ​ര്‍.

തു​ട​ര്‍​ന്നെ​ത്തി​യ പൊ​ള്ളാ​ര്‍​ഡ് നി​ക്കോ​ളാ​സ് പൂ​ര​ന്‍ (17), പ​വ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം വി​ന്‍​ഡീ​സി​നെ 100 ക​ട​ത്തി. 45 പ​ന്തി​ല്‍​നി​ന്ന് 58 റ​ണ്‍​സ് നേ​ടി​യ പൊ​ള്ളാ​ര്‍​ഡി​നെ സെ​യ്നി​യാ​ണു മ​ട​ക്കി​യ​ത്. പ​വ​ല്‍ 20 പ​ന്തി​ല്‍​നി​ന്ന് 32 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഇ​ന്ത്യ​ക്കാ​യി സെ​യ്നി ര​ണ്ടും അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ രാ​ഹു​ല്‍ ച​ഹാ​ര്‍ ഒ​ന്നും വി​ക്ക​റ്റ് നേ​ടി. ച​ഹാ​റി​ന് കോ​ഹ്ലി നാ​ലോ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യി​ല്ല.

മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ച ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വൈ​റ്റ് വാ​ഷ് ഒ​ഴി​വാ​ക്കാ​നാ​ണ് വെ​സ്റ്റ്‌ഇ​ന്‍​ഡീ​സ് ഇ​റ​ങ്ങു​ന്ന​ത്.

NO COMMENTS