ഇന്ത്യമായി ചര്‍ച്ചക്ക് സന്നദ്ധമെന്ന് ഇംറാന്‍ ഖാന്‍

167

ന്യൂഡല്‍ഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ്. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്നും കത്തില്‍ ഇംറാന്‍ ഖാന്‍ പറയുന്നു.

പാക്കിസ്ഥാനും ഇന്ത്യക്കും അനിഷേധ്യമായ വെല്ലുവിളി നിറഞ്ഞ ബന്ധമുണ്ട്. ജമ്മു കശ്മീര്‍ ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും സമധാനപരമായി പരിഹരിക്കാനായി ഞങ്ങള്‍ ജനങ്ങളോടും പ്രത്യേകിച്ച് പുതു തലമുറയോടും കടപ്പെട്ടിരിക്കുന്നു. അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഇരു കൂട്ടര്‍ക്കും പ്രയോജനപ്രദമായ ഫലമുണ്ടാക്കാനും ഞങ്ങള്‍ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇന്ത്യ കത്തിനോട് പ്രതികരിച്ചിട്ടില്ല.

NO COMMENTS