സി.പി.എമ്മും സി.പി.ഐയും ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ സീറ്റ് നേടിയെടുക്കാനായില്ലെങ്കില്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും.

178

ന്യൂഡല്‍ഹി: സി.പി.എമ്മും സി.പി.ഐയും ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ സീറ്റ് നേടിയെടുക്കാനായില്ലെങ്കില്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും.നിലവില്‍ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കണമെങ്കില്‍ കുറച്ച്‌ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുന്നെണ്ണമാണ്, 1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ 2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും 3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പൊളിഞ്ഞതോടെ ഈ ആശങ്ക പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും സീറ്റ് പ്രതീക്ഷയുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര എം.പിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സി.പി.എം ദേശീയ പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ സി.പി.ഐക്ക് ഈ മാനദണ്ഡം കൃത്യമായി പാലിക്കാനായിട്ടില്ല. ഇതിനിടെ ദേശീയ പാര്‍ട്ടി പദവിയുടെ ചട്ടം മാറ്റിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു തിരഞ്ഞെടുപ്പില്‍ കൂടി അവസരം നല്‍കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കൃത്യമായ സീറ്റ് കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി ഇരുപാര്‍ട്ടികള്‍ക്കും വെറും സ്വപ്നമായി മാറും.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നടത്തിയ നീക്കു പോക്കുകള്‍ തകര്‍ന്നതോടെ വിജയപ്രതീക്ഷകള്‍ ഇരുപാര്‍ട്ടികള്‍ക്കും നഷ്ടമായി. ത്രിപുരയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഏറ്റ തിരിച്ചടിയും കാര്യങ്ങളുടെ ഗതി മാറ്റി. കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിലും കൂടി സി.പി.എം-സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം. ആറു ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം നേടാനുള്ള സാഹചര്യം നിലവില്‍ പാര്‍ട്ടി മുന്നില്‍ കാണുന്നില്ല. 35 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എം ഇപ്പോള്‍ അവിടെ തൃണമൂലിനും ബി.ജെ.പിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ്.

NO COMMENTS