ഓട്ട പാത്രത്തിൽ ഞണ്ടു വീണാൽ – മലയാളികളുടെ മനസ്സ് ഒരു നിമിഷം കീഴ്മേൽ മറിയും

591

തിരുവനന്തപുരം : മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ 1983 ൽ വർമാജി എന്ന സംഗീത സംവിധായകനായി അഭിനയിച്ച കിന്നാരം എന്ന സിനിമയുടെ ഒരു ബിറ്റ് രംഗമാണിത്. തുടക്കത്തിൽ തന്നെ ജഗതി ശ്രീകുമാർ, പച്ച നിറത്തിലുള്ള കശ്മീരി ഷാൾ പുതച്ച് കാറിൽ വന്നിറങ്ങുന്ന രംഗമുണ്ട്. കിന്നാരം സിനിമയിലെ വർമാജിയുടെ പാട്ടുകൾ കാലത്തെ അതിജീവിച്ചു. പാരഡി, മൊഴിമാറ്റം അങ്ങനെ പലതും പയറ്റിയിട്ടുണ്ടെങ്കിലും ആ പാട്ടുകളിൽ ജഗതി ശ്രീകുമാർ എന്ന അതുല്യപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്

കിന്നാരം എന്ന സിനിമയ്ക്കു ശേഷവും നിമിഷകവിയായും പാട്ടുകാരനായും പല സിനിമകളിലും ജഗതി പാട്ടെഴുത്തും പാട്ട് മൂളലും തുടർന്നു. ആ ഗാനങ്ങളൊക്കെയും ഇന്നും ന്യൂജെൻ ട്രോളൻമാരുടെയും റീമിക്സ് വിരുതരുടെയും വിലമതിക്കാനാവാത്ത മൂലധനമാണ്. അന്ന് അന്യസിനിമയിൽ നിന്ന് സംഗീതം മോഷ്ടിച്ച് സ്വന്തം പേരിൽ അടിച്ചിറക്കുന്ന ആളുകൾ കുറവായിരുന്നു.

അങ്ങനെയൊരു സംഗീതസംവിധായകനെ മനസിൽ കണ്ടാണ് വർമാജിയെ പരുവപ്പെടുത്തിയത്. പല രംഗങ്ങളിലും പാട്ടുകൾ വേണം. മുഴുവൻ പാട്ടുകൾ വേണ്ട, ബിറ്റുകൾ മതി. കുറച്ചു പാട്ടുകളുടെ ബിറ്റുകൾ വേണമെന്നു മാത്രമേ ജഗതിയോട് പറഞ്ഞിരുന്നുള്ളൂ. ഒരു കഥാപാത്രത്തെ എത്രത്തോളം സജീവമാക്കാം എന്ന് എല്ലാകാലത്തും ചിന്തിക്കുന്ന ഒരു നടനാണ് ജഗതി ശ്രീകുമാർ. വർമാജി എന്ന കഥാപാത്രം വന്നപ്പോൾ അദ്ദേഹം അതിനുതകുന്ന കാര്യങ്ങൾ ശേഖരിച്ചു. കിന്നാരത്തിൽ ‘വർമാജി’ പാടിയ പാട്ടുകളൊക്കെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയാണ്. അതൊരു ടീം വർക്ക് ആയിരുന്നു.നെടുമുടി വേണു, സുകുമാരൻ, എന്നിവരുടെയൊക്കെ സംഭാവനകൾ അതിലുണ്ട്. എന്നാൽ ജഗതി കണ്ടെത്തിയതാണ് അതിലെ പാട്ടുകളെല്ലാം.

വർമാജി’യുടെ ഈണമൊരുക്കലിനെ – ജഗതി ശ്രീകുമാറിന്റെ പാട്ടൊരുക്കലും അഭിനയത്തെക്കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കുകയാണ് നെറ്റ് മലയാളം ഓൺലൈൻ ന്യൂസ്