ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു ; ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു

175

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2393.16 അടിയായി ഡാമിലെ ജലനിരപ്പ് ഇപ്പോള്‍. ഡാം തുറക്കാന്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തില്‍ എംഎം മണി പറഞ്ഞിരുന്നു. അതേസമയം, ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2395ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. വെള്ളം ഒഴുകി പോകേണ്ട റിവര്‍ ബെഡില്‍ താമസിക്കുന്നവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2400 അടിയിലെത്തുമ്ബോള്‍ ഡാം തുറക്കാമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്.

NO COMMENTS