കനത്തമഴ : ഇടുക്കിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

196

തൊടുപുഴ: ഇടുക്കിയില്‍ രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും.അടിമാലി ടൗണ്‍, ആനച്ചാല്‍, കൂമ്ബന്‍പാറ എന്നിവിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി.അടിമാലി ടൗണില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു, കൂമ്ബന്‍പാറയില്‍ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ, നേര്യമംഗലം-ഇടുക്കി റോഡില്‍ വെള്ളം കയറി. തൊടുപുഴ, കട്ടപ്പന, കുമളി, അടിമാലി മേഖലയിലും മഴ ശക്തമായി തുടരുകയാണ്.അതിനിടെ, ആയിരമേക്കറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ തെങ്ങ് കടപുഴകി വീണു.