എഫ്സി ഗോവ – അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരം സമനിലയില്‍

169

കൊല്‍ക്കത്ത • ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത-എഫ്സി ഗോവ മല്‍സരം സമനിലയില്‍. ഇരു ടീമുകളും ഒാരോ ഗോള്‍ വീതം നേടി. മല്‍സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്ത നയം വ്യക്തമാക്കി. സമീഗ് ദൗത്തി ഗോവന്‍ വല കുലുക്കി. പിന്നീട് ഗോള്‍ വഴങ്ങാതെ തിരിച്ചടിക്കാനായിരുന്നു ഗോവന്‍ ശ്രമം. ഒടുവില്‍ 77-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോവയുടെ സമനില ഗോള്‍. ജോഫ്രെയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ഇരു ടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

NO COMMENTS

LEAVE A REPLY