പുണെ സിറ്റി എഫ്സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

274

പുണെ• പുണെ സിറ്റി എഫ്സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എമിലിയാനോ അല്‍ഫാരോ നേടിയ മൂന്നാം സീസണിലെ മൂന്നാം ഗോളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നാം ജയം സമ്മാനിച്ചത്. 79-ാം മിനിറ്റിലായിരുന്നു അവരുടെ വിജയഗോള്‍. വിജയത്തോെട നാലു മല്‍സരങ്ങളില്‍നിന്ന് ഒന്‍പതു പോയിന്റുമായി നോര്‍ത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നു മല്‍സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുള്ള പുണെ സിറ്റി എഫ്സി അ‍ഞ്ചാം സ്ഥാനത്ത് തുടരുന്നു.
36-ാം മിനിറ്റില്‍ ആനിബാലിനെതിരെ അപകടകരമായ ടാക്കിളിന് മുതിര്‍ന്ന നിര്‍മല്‍ ഛേത്രിക്ക് സ്ട്രൈറ്റ് ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 10 പേരുമായാണ് നോര്‍ത്ത് ഈസ്റ്റ് മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്.

മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എഡ്വാര്‍ഡോ ഫെറേരിയയും 71-ാം മിനിറ്റില്‍ ചുവപ്പുവാങ്ങി പുറത്തുപോയതോടെ പുണെയും 10 പേരായി ചുരുങ്ങിയിരുന്നു. ചുവപ്പുകാര്‍ഡ് പിറക്കാതെ പോയ സീസണിലെ ആദ്യ ഒന്‍പത് മല്‍സരള്‍ക്കുശേഷം റഫറി ആദ്യ ചുവപ്പുകാര്‍ഡ് പുറത്തെടുത്തത് ചൊവ്വാഴ്ച നടന്ന മുംബൈ സിറ്റി എഫ്സി-അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മല്‍സരത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത മല്‍സരത്തില്‍ രണ്ട് ചുവപ്പുകാര്‍ഡ് വന്നത്.
പന്തു കൈവശം വയ്ക്കുന്നതിലും ഗോള്‍ ലക്ഷ്യമാക്കി ആക്രമിക്കുന്നതിലും മുന്നിട്ടുനിന്നത് പുണെ സിറ്റി എഫ്സിയാണെങ്കിലും ഗോള്‍ നേടുന്നതില്‍ പിഴച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്. നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതോ പോളിന്റെ തകര്‍പ്പന്‍ സേവുകളും അവര്‍ക്ക് തിരിച്ചടിയായി. സമനിലയിലേക്കെന്ന് ഏതാണ്ട് ഉറപ്പിച്ച മല്‍സരത്തിന് വഴിത്തിരവായി ഗോളെത്തിയത് 79-ാം മിനിറ്റില്‍. മധ്യവരയ്ക്ക് സമീപത്തുനിന്നും പന്തുമായി കുതിച്ചെത്തിയ റൊമാറിക് പന്ത് വെലസിന് കൈമാറി. വെലസില്‍നിന്ന് അല്‍ഫാരോ വഴി പന്ത് കറ്റ്സൂമിയിലേക്ക്. തിരിച്ച്‌ കിട്ടിയ പന്ത് അല്‍ഫാരോ നേരെ വലയിലേക്ക് തട്ടിയിട്ടു. ഏദലിന്റെ പ്രതിരോധം തകര്‍ത്ത് പന്ത് വലയില്‍. 1-0 ന്റെ ലീഡ് നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റിന് സീസണിലെ മൂന്നാം ജയം.

NO COMMENTS

LEAVE A REPLY