ഐഎസ്‌എല്‍ : ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം

219

കൊച്ചി: ഐഎസ്‌എല്‍ സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിതെ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നില്‍. രണ്ടാം പകുതിയില്‍ ഹെയ്ത്തി താരം ബെല്‍ഫോര്‍ട്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഡല്‍ഹി പ്രതിരോധ നിരയെ കീഴപ്പെടുത്തി വലകുലുക്കിയതോട കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ആവേശത്തിമിര്‍പ്പിലായി. കിക്കോഫ് മുതല്‍ ആവേശം ഇരമ്ബിയ മത്സരം. ആദ്യ നീക്കത്തില്‍ തന്നെ ഡല്‍ഹിയുടെ പോസ്റ്റിലേക്ക് ഷോട്ട് പായിച്ചു. അത് കോര്‍ണറിന് വഴങ്ങി ബ്ലാസ്റ്റേഴ് രക്ഷപ്പെടുത്തി. ഇതിന്റെ പ്രത്യാക്രമണം ഉജ്വലമായ ഗോളിനുള്ള അവസരമായെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സികെ വിനീത് പുറത്തേക്ക് അടിച്ചു. തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നേടാനുള്ള അവസരം കളഞ്ഞുകുളിച്ചു. കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡല്‍ഹിയുടെ തുടക്കം. കിക്കോഫില്‍നിന്ന് കുതിച്ച പന്ത് കോര്‍ണറിന് വഴങ്ങിയാണ് ബ്ലാസ്റ്റേഴ് ഗോളില്‍നിന്ന് രക്ഷിച്ചെടുത്തത്. ആദ്യ പകുതി തീരാനിരിക്കെ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്സിനായി വലകുലിക്കിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്ബി. പക്ഷെ അതിന് മുമ്ബേ തന്നെ ലൈന്‍സ്മാന്റെ കൊടി ഉയര്‍ന്നിരുന്നു. ബെല്‍ഫോര്‍ട്ട് പന്ത് വരുതിയിലാക്കിയത് കൈകൊണ്ടാണെന്ന് ലൈന്‍സ് മാന്‍ വിധിച്ചു. ഗോള്‍ നിഷേധിച്ചു. ആവേശകരമായ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു.

NO COMMENTS

LEAVE A REPLY