എഫ്സി ഗോവയ്ക്കെതിരെ അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കു ജയം

237

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവയ്ക്കെതിരെ അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കു ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണു കൊല്‍ക്കത്തയുടെ ജയം. ഇഞ്ചുറി ടൈമില്‍ സ്റ്റീഫന്‍ പിയേഴ്സണാണു കൊല്‍ക്കത്തയുടെ വിജയ ഗോള്‍ നേടിയത്.
28ാം മിനിറ്റില്‍ യുവാന്‍ ബെലന്‍ങ്കോസോയിലൂടെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് മത്സരത്തില്‍ മുന്നിലെത്തിയത്. 80ാം മിനിറ്റില്‍ മന്ദര്‍ റാവു ഗോവയ്ക്കായി ഗോള്‍ നേടി. സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തിലാണു പിയേഴ്സണ്‍ കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ 12 മത്സരങ്ങളില്‍നിന്നു അത്ലറ്റിക്കോയ്ക്കു 18 പോയിന്റായി. രണ്ടാംസ്ഥാനത്താണിപ്പോള്‍ കൊല്‍ക്കത്ത. അത്രയുംതന്നെ മത്സരങ്ങളില്‍നിന്നു 11 പോയിന്റ് മാത്രമുള്ള എഫ്സി ഗോവ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് 11 കളിയില്‍ 15 പോയിന്റുമായി അഞ്ചാം പടിയില്‍ തുടരുന്നു.

NO COMMENTS

LEAVE A REPLY